ഈ വർഷത്തെ ആദ്യ വെസ്റ്റ് നൈൽ മരണം റിപ്പോർട്ട് ചെയ്ത് അമേരിക്കയിലെ ഡാലസ് കൗണ്ടി ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ്

ഈ വർഷത്തെ ആദ്യ വെസ്റ്റ് നൈൽ മരണം റിപ്പോർട്ട് ചെയ്ത് അമേരിക്കയിലെ ഡാലസ് കൗണ്ടി ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ്. നോർത്ത് ഡാലസിൽ നിന്നുള്ള ഒരു സ്ത്രീയാണ് വെസ്റ്റ് നൈൽ ന്യൂറോഇൻവേസീവ് രോഗം ബാധിച്ച് മരിച്ചത്. ഈ വർഷം കൗണ്ടിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആറാമത്തെ കേസാണിത്. കൊതുകുജന്യ രോഗമാണ് വെസ്റ്റ് നൈൽ ന്യൂറോഇൻവേസീവ് രോഗം. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം വെസ്റ്റ് നൈൽ വൈറസ് ബാധിച്ച കൊതുകുകളുടെ എണ്ണം കൂടുതലാണെന്ന് DCHHS ഡയറക്ടർ ഡോ. ഫിലിപ്പ് ഹുവാങ് പറഞ്ഞു. DEET അല്ലെങ്കിൽ മറ്റ് EPA അംഗീകൃത കൊതുക് നശീകരണ, കീടനാശിനികൾ ഉപയോഗിക്കുക, ഇളം നിറത്തിലുള്ളതും നീളമുള്ളതും അയഞ്ഞതും ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക, വീടുകൾക്കും കെട്ടിടങ്ങൾക്കും ചുറ്റും കെട്ടിക്കിടക്കുന്ന വെള്ളം വൃത്തിയാക്കാനും DCHHS നിർദേശം നൽകി.