നഴ്സുമാരുടെ ക്ഷാമം മൂലം കാനഡയുടെ ആരോഗ്യ മേഖല താറുമാറാകുന്നതായി റിപ്പോർട്ട്. ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരില്ലാത്തതും തൊഴിൽ ഭാരം കൂടുന്നതും മൂലം രോഗികൾക്ക് കൃത്യമായ ചികിത്സ കിട്ടുന്നില്ലെന്നാണ് പരാതി. കുടിയേറ്റ പ്രശ്നങ്ങളുമായി ബന്ധപെട്ട് കാനഡ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിദേശിയരെ നിയമിക്കുന്നതിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇത് മൂലം കാനഡയിൽ തൊഴിൽ പ്രതീക്ഷിച്ചിരുന്ന നഴ്സുമാരുടെ നിയമനം വൈകിയിരുന്നുവെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. പുതിയ റിപോർട്ടുകൾ പ്രകാരം കാനഡയിലെ ആരോഗ്യ മേഖലയിൽ ഉടൻ തന്നെ റിക്രൂട്ട്മെന്റ് പുനഃരാരംഭിക്കുമെന്നാണ് വ്യക്തമാകുന്നത്.