നിപ്പ രോഗം സംശയിച്ച് കണ്ണൂരിൽ 2 പേർ ചികിത്സയിൽ. ചികിത്സയിലുള്ളവരുടെ സ്രവ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലാണ് ഇവർ ചികിത്സയിലുള്ളത്. ഇന്നലെയാണ് മാലൂർ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന പിതാവിനെയും മകനെയും നിപ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരെ നിരീക്ഷണ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നാണ് ഇവരെ നിപ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിയാരത്തേക്ക് മാറ്റിയത്. രാത്രിയോടെ ഇവരുടെ സ്രവം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പരിശോധനയ്ക്ക് അയച്ചു. ഏത് തരത്തിലുള്ള വൈറസ് ബാധയുള്ളവർക്കും ഏകദേശം ഒരേ ലക്ഷണങ്ങളാണ് പ്രകടമാകുന്നതെന്നും, ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും മുൻ ആരോഗ്യമന്ത്രി കൂടിയായ കെ കെ ശൈലജ MLA വ്യക്തമാക്കി.