പുകവലി നിർത്താൻ മാർഗ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന. പുകയില ഉൽപന്നങ്ങളുടെ ലിസ്റ്റുചെയ്തതും ചെയ്യാത്തതുമായ നിർമ്മാതാക്കളുടെയും ചില്ലറ വ്യാപാരികളുടെയും സമഗ്രമായ വിവരങ്ങൾ ശേഖരിക്കാനും കൂടാതെ, സിഗരറ്റ്, ഗുട്ട്ക, മറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ എന്നിവയുടെ അനധികൃത വ്യാപാരം ട്രാക്ക് ചെയ്യുന്നതിനും ആവശ്യമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പുകയില ഉപേക്ഷിക്കുന്നതിനുള്ള ഫലപ്രദമായ ചികിത്സകളായി വരേനിക്ലിൻ, നിക്കോട്ടിൻ റീപ്ലേസ്‌മെൻ്റ് തെറാപ്പി, ബ്യൂപ്രിയോൺ, സൈറ്റിസിൻ തുടങ്ങിയ മരുന്നുകൾ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നുണ്ട്. നിക്കോട്ടിൻ റീപ്ലേസ്‌മെൻ്റ് തെറാപ്പി എളുപ്പം ഉപയോഗിക്കാവുന്ന തരത്തിൽ കുറഞ്ഞ ചെലവിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇത് പുകയില ഉപയോഗം തടയാൻ സഹായിക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.