എച്ച്.5എന്‍12.3.4.4ബി എന്ന വകഭേദം മുമ്പ് യു.എസിലും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്യിതു

കേരളത്തില്‍ വലിയ നാശംവിതച്ച പക്ഷിപ്പനിക്ക് കാരണമായ എച്ച്.5എന്‍12.3.4.4ബി എന്ന വകഭേദം മുമ്പ് യു.എസിലും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത് അതേ വകഭേദം തന്നെയെന്ന് കണ്ടെത്തല്‍. യു.എസിലെ 2 സംസ്ഥാനങ്ങളില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ സമാന വകഭേതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് ഇത് മനുഷ്യരിലേയ്ക്കും കന്നുകാലികളിലേയ്ക്കും പടര്‍ന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. കേരളത്തില്‍ പ്രധാനമായും ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് സമാന വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ സംസ്ഥാനത്ത് 1,88,000 പക്ഷികളെ നശിപ്പിച്ചതായാണ് കണക്ക്. പക്ഷിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി താറാവ് വളര്‍ത്തലില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലാണ്.