ശരീരഭാരം കുറയ്ക്കാൻ ഉപയോഗിക്കുന്ന ചില മരുന്നുകൾ അന്ധതയ്ക്ക് വരെ കാരണമാമെന്ന് പഠന റിപ്പോർട്ട്

ശരീരഭാരം കുറയ്ക്കാൻ ഉപയോഗിക്കുന്ന ചില മരുന്നുകൾ അന്ധതയ്ക്ക് വരെ കാരണമാമെന്ന് പഠന റിപ്പോർട്ട്. ജാമാ ഓഫ്താൽമോളജി എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വണ്ണംകുറയ്ക്കാനും പ്രമേഹത്തിനും നൽകുന്ന സെമ​ഗ്ലൂട്ടൈഡ് വിഭാ​ഗത്തിൽപ്പെട്ട മരുന്നുകൾ നോൺ ആർട്ടെറിട്ടിക് അന്റേരിയർ ഇഷെമിക് ഒപ്റ്റിക് ന്യൂറോപ്പതിക്ക് കാരണമാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനത്തിൽ പറയുന്നു. പെട്ടെന്ന്, വേദനയില്ലാതെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്ന നേത്രാഘാതമാണിത്. നേത്രനാഡി‍യിലേക്കുള്ള രക്തപ്രാവഹത്തിൽ കുറവു ഉണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അമേരിക്കയിലെ മാസ് ഐ ആന്റ് ഇയറിലെ ​ഡോക്ടർമാരാണ് നേത്രാഘാതം ബാധിക്കുന്ന രോ​ഗികളുടെ എണ്ണം കൂടുന്നുവെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ സെമാ​ഗ്ലൂട്ടൈഡ് മരുന്നുകൾ കഴിക്കുന്നവരാണെന്ന് മനസ്സിലായത്. പ്രമേഹമുള്ള രോ​ഗികളിൽ ഈ മരുന്നുകൾ ഈ നേത്രാഘാതസാധ്യത നാലുമടങ്ങായി വർധിപ്പിക്കുന്നുവെന്ന് ​ഗവേഷകർ കണ്ടെത്തി. അമിതവണ്ണമുള്ളവരിൽ ഏഴുമടങ്ങായും കൂടും.