സംസ്ഥാനത്ത് അപൂർവ്വരോഗമായ അമിബീക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു കുട്ടി കൂടി ചികിത്സയിൽ. കോഴിക്കോട് സ്വകാര്യാശുപത്രിയിൽ ചികിത്സയിലുള്ള നാലുവയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. പത്തു ദിവസമായി ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പോണ്ടിച്ചേരിയിൽ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യാശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നേരത്തെ രോഗം സ്ഥീരികരിച്ചിരുന്നു. കാരപ്പറമ്പ് സ്വദേശിയായ കുട്ടി ബന്ധുകൾക്കൊപ്പം രണ്ട് കുളങ്ങളിൽ കുളിച്ചിരുന്നതായാണ് വിവരം.