വിവാദമായ നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. ദേശീയ പരീക്ഷാ ഏജൻസിയാണ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ ശ്രീനന്ദ് ഷർമിൽ ഉൾപ്പെടെ 17 വിദ്യാർഥികളാണ് പുതുക്കിയ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയത്. ഇതിൽ 13 പേർ ആൺകുട്ടികളും 4 പേർ പെൺകുട്ടികളുമാണ്. പുതുക്കിയ ഫലങ്ങൾ exams.nta.ac.in/NEET എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പുതുക്കിയ ഫലത്തിനൊപ്പം ഉദ്യോഗാർഥികൾക്ക് സ്കോർ കാർഡും വെബ്സൈറ്റിൽ കയറി പരിശോധിക്കാവുന്നതാണ്. നിലവിൽ കേരളത്തിൽനിന്ന് ശ്രീനന്ദിനു മാത്രമാണ് ഒന്നാം റാങ്ക്. നേരത്തെ പുറത്ത് വിട്ട ഫലപ്രകാരം കേരളത്തിൽ നിന്നുള്ള നാല് പേർക്ക് പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചിരുന്നു.