എറണാകുളം ജില്ലയിൽ മൂന്നുപേർക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു. രോഗം ബാധിച്ച രണ്ടുപേർ നഗരത്തിലെ ബാങ്കിലെ ജീവനക്കാരാണ്. ഒരാൾ ജീവനക്കാരന്റെ ഭാര്യയും. പ്രാഥമികമായി നടത്തുന്ന സ്ക്രീനിങ് ടെസ്റ്റിലാണ് മൂന്നുപേരും പോസിറ്റീവായത്. എലൈസ ടെസ്റ്റിലൂടെയേ രോഗബാധ സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ. പരിശോധനയ്ക്കായി ഇവരുടെ സാംപിൾ ശേഖരിച്ചിട്ടുണ്ട്. രോഗബാധിതർ വീടുകളിൽ ഐസൊലേഷനിൽ കഴിയാനാണ് അറിയിച്ചിട്ടുള്ളത്. സമ്പർക്കപ്പട്ടികയിലുള്ള രണ്ടുപേർക്കുകൂടി പനി ഉണ്ടായിരുന്നെങ്കിലും പരിശോധനയിൽ എച്ച്.വൺ എൻ.വൺ ഇല്ലെന്ന് സ്ഥിരീകരിച്ചു. ബാങ്കിലെ എട്ട് ജീവനക്കാർ വീടുകളിൽ നിരീക്ഷണത്തിലാണ്. ബാങ്ക് ശാഖയിൽ ഇടപാടുകാർക്ക് നിയന്ത്രണം ഏർപ്പെടുത്തി. അവശ്യ സർവീസുകൾക്കു മാത്രമായി പ്രവർത്തനം പരിമിതപ്പെടുത്തിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.