ആർത്തവ വേദനയ്ക്കിടെ മൂക്കിൽ നിന്ന് രക്തം വരുന്ന ഘട്ടവുമുണ്ടായിട്ടുണ്ടെന്നു തുറന്നുപറഞ്ഞു ബോളിവുഡ് നടി ജാൻവി കപൂർ. തനിക്ക് ആര്‍ത്തവം ഉണ്ടാകുന്ന എല്ലാ മാസവും ബോയ് ഫ്രണ്ടുമായി എപ്പോഴും വഴക്കുണ്ടാക്കാറുണ്ടെന്നും, അതിന് ശേഷം വീണ്ടും ഇരുവരും ഒരുമിക്കുമെന്നും ജാൻവി കൂട്ടിച്ചേർത്തു. ആർത്തവ വേദന സമയത്ത് മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത് കാറ്റമേനിയൽ എപ്പിസ്റ്റാക്സിസ് എന്നും അറിയപ്പെടുന്നു, ഇത് വളരെ അസാധാരണവും എന്നാൽ ശ്രദ്ധേയവുമായ ഒരു പ്രതിഭാസമാണ്, ഇത് ചില സ്ത്രീകളിൽ ഉണ്ടാകാം. ഹോർമോൺ വ്യതിയാനങ്ങൾ, രക്തം കട്ടപിടിക്കുന്നതിനുള്ള സംവിധാനങ്ങൾ, വർദ്ധിച്ച രക്തപ്രവാഹം, മൂക്കിലെ അലർജി, സ്ട്രെസ് തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ടും പിരീഡ് പെയിൻ സമയത്ത് മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടാകാമെന്നാണ് വിദഗ്തതരുടെ അഭിപ്രായം.