ചിരി തുടങ്ങിയാൽ നിർത്താൻ കഴിയാത്ത അവസ്ഥയിലൂടെയാണ് താൻ കടന്നു പോകുന്നതെന്ന് നടി അനുഷ്ക ഷെട്ടി

ചിരി തുടങ്ങിയാൽ നിർത്താൻ കഴിയാത്ത സ്യൂഡോബൾബർ എന്ന അവസ്ഥയിലൂടെയാണ് താൻ കടന്നു പോകുന്നതെന്ന് നടി അനുഷ്ക ഷെട്ടി.
ചിരിയുമായി ബന്ധപ്പെട്ട രോ​ഗമാണ് തന്റേതെന്നു പറഞ്ഞാണ് അനുഷ്ക ഇതേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. കേൾക്കുന്നവർക്ക് അത്ഭുതം തോന്നാം. ചിരി ഒരു പ്രശ്നമാണോ എന്നൊക്കെ. എന്നാൽ തനിക്ക് ചിരി ഒരു പ്രശ്നമാണ്. ചിരി തുടങ്ങിയാൽ പതിനഞ്ചുമുതൽ ഇരുപതു മിനിറ്റോളം തനിക്കത് നിർത്താൻ കഴിയില്ല എന്നും അനുഷ്ക പറയുന്നു. ഹാസ്യരം​ഗങ്ങൾ കാണുകയോ ഷൂട്ട് ചെയ്യുകയോ ചെയ്യുമ്പോൾ ചിരിച്ച് മറിയുകയും ഇതുമൂലം പലതവണ ഷൂട്ടിങ് നിർത്തേണ്ടിവരികയും ചെയ്തിട്ടുണ്ടെന്നും അനുഷ്ക പറയുന്നു. പെട്ടെന്ന് നിയന്ത്രിക്കാനാവാത്ത രീതിയിലുള്ള ചിരിയും കരച്ചിലും വരുന്ന അവസ്ഥയാണ്‌ സ്യൂഡോബൾബർ. ചിലതരം നാഡീതകരാറുകളോ അപകടങ്ങളോ ഉണ്ടായിട്ടുള്ളവരിലാണ് ഈ അവസ്ഥ കൂടുതലായും കണ്ടുവരുന്നത്.