അമീബിക് മസ്തിഷ്കജ്വര ലക്ഷണങ്ങളോടെ ഒരു കുട്ടി കോഴിക്കോട് ചികിത്സയിൽ. കുട്ടിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. അമിബിക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ കണ്ണൂർ സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് ചികിത്സയിലുള്ളത്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അതേസമയം നിപ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയ 15കാരന് ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽനിന്ന് അയച്ച പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്. കൊച്ചിയിലെ മെട്രോപോളിസ് ലാബിലാണ് പരിശോധന നടന്നത്.