പൂനെയിൽ 28 കാരിയായ ഗർഭിണിക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ നഗരത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ച കേസുകളുടെ ആകെ എണ്ണം 36 ആയി. രോഗിക്ക് രോഗലക്ഷണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല, എന്നാൽ സിവിക് സർവൈലൻസിൻ്റെ ഭാഗമായി സ്ക്രീനിംഗിന് വിധേയയായപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. നഗരത്തിൽ റിപ്പോർട്ട് ചെയ്ത 36 സിക്ക കേസുകളിൽ 13 പേർ ഗർഭിണികളാണ് എന്നാണ് റിപ്പോർട്ട്. പൂനെ മുനിസിപ്പൽ കോർപ്പറേഷൻ നഗര പരിധിയിലെ 45,000 വീടുകളിൽ പരിശോധന നടത്തിയതിൽ കൊതുകിന്റെ പ്രജനനം കണ്ടെത്തിയിരുന്നു. കൊതുകു പരത്തുന്ന രോഗമാണ് സിക്ക. തലവേദന, പനി, പേശിവേദന, കണ്ണുവീക്കം, ചർമ്മത്തിൽ ചുവന്ന പാടുകൾ, ചെങ്കണ്ണ്, സന്ധിവേദന എന്നിവയാണ് രോഗ ലക്ഷണങ്ങൾ.