നേപ്പാളിൽ വിമാന അപകടത്തിൽ 18 മരണം. ശൗര്യ എയർലൈൻസിന്റെ വിമാനമാണ് ടേക്ക് ഓഫിനിടെ തകർന്നുവീണത്. ഗുരുതര പരുക്കേറ്റ പൈലറ്റ് എംആർ ശാക്യ ചികിത്സയിലാണ്. ജീവനക്കാരുൾപ്പെടെ 19 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് വിമാനത്താവള വക്താവ് പ്രേംനാഥ് ഥാക്കൂർ വ്യക്തമാക്കി. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. കാഠ്മണ്ഡുവിൽനിന്ന് പൊഖ്റയിലേക്ക് പുറപ്പെട്ടതാണ് വിമാനം. ടേക്ക് ഓഫിനിടെ വിമാനം റൺവേയിൽനിന്ന് തെന്നിമാറിയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.