സംസ്ഥാനത്ത് വെള്ളിയാഴ്ച 11 പേർ പനി ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 173 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 12,204 പേർ കൂടി പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. തിരുവനന്തപുരത്ത് നാലുപേർക്ക് കൂടി കോളറ സ്ഥിരീകരിച്ചതോടെ, സംസ്ഥാനത്തെ കോളറ ബാധിതരുടെ എണ്ണം 11 ആയി ഉയർന്നു. നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികൾക്കാണ് കോളറ സ്ഥിരീകരിച്ചിരിക്കുന്നത്.