വാടക ഗർഭപാത്രത്തിലൂടെ അമ്മയാകുന്നവർക്കും വാടക ഗർഭധാരണം നടത്തുന്നവർക്കും ആറു മാസം അവധി നൽകി കേന്ദ്ര സർക്കാർ

വാടക ഗർഭപാത്രത്തിലൂടെ അമ്മയാകുന്നവർക്കും വാടക ഗർഭധാരണം നടത്തുന്നവർക്കും ആറു മാസം അവധി നൽകി കേന്ദ്ര സർക്കാർ. 1972-ലെ സെൽട്രൽ സിവിൽ സർവ്വീസ് നിയമമാണ് ഭേദഗതി ചെയ്തത്. വാടക ഗർഭത്തിലൂടെ മാതാപിതാക്കളാകുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് അവധിയെടുക്കാനാകുന്ന നിയമങ്ങൾ നിലവിൽ ഉണ്ടായിരുന്നില്ല. വാടക ഗർഭപാത്രത്തിലൂടെ അച്ഛനാകുന്ന ഉദ്യോഗസ്ഥർക്കും കുട്ടി ജനിച്ച് ആറു മാസത്തിനുള്ളിൽ 15 ദിവസം അവധിയെടുക്കാമെന്നും പുതിയ നിയമം അനുശാസിക്കുന്നു. ജൂൺ 18-നാണ് പേഴ്സണൽ ആൻഡ് ട്രെയിനിങ്ങ് വിഭാഗം ഭേദഗതി ചെയ്ത ഉത്തരവ് പുറത്തിറക്കിയത്. 2002-ലാണ് വാടക ഗർഭപാത്രം സ്വീകരിക്കുന്നത് ഇന്ത്യയിൽ നിയമവിധേയമാക്കിയത്‌.