കൊവിഡ് 19 പ്രതിരോധ കുത്തിവയ്പ് എടുത്ത ഗർഭിണികൾക്ക് രക്തസമ്മർദ്ദത്തെ തുടർന്നുള്ള സിസേറിയൻ ഉണ്ടാകാനുള്ള സാധ്യത കുറവെന്ന് പഠനം

കൊവിഡ് 19 പ്രതിരോധ കുത്തിവയ്പ് എടുത്ത ഗർഭിണികൾക്ക് രക്തസമ്മർദ്ദത്തെ തുടർന്നുള്ള സിസേറിയൻ ഉണ്ടാകാനുള്ള സാധ്യത കുറവെന്ന് പഠനം. പൂർണമായും വാക്സിനേഷൻ എടുത്ത സ്ത്രീകൾക്ക് കൊവിഡ് വരാനുള്ള സാധ്യത 61 ശതമാനം കുറഞ്ഞതായി പഠനം കണ്ടെത്തി. വാക്സിനേഷൻ എടുത്ത അമ്മമാർക്ക് ജനിച്ച നവജാത ശിശുക്കൾക്ക് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കാനുള്ള സാധ്യത കുറഞ്ഞതായും പഠനത്തിൽ പറയുന്നു. വാക്സിനേഷൻ ​ഗർഭിണികളിൽ അണുബാധ സാധ്യത കുറയ്ക്കുന്നതിനൊപ്പം ഗർഭകാല സങ്കീർണതകളിൽ കുറവും രേഖപെടുത്തിയതായി ഗവേഷകർ ‌പറയുന്നു. 2019 ഡിസംബർ മുതൽ 2023 ജനുവരി വരെയുള്ള ഡാറ്റയാണ് പഠനത്തിനായി ഗവേഷകർ ഉപയോ​ഗിച്ചത്. ബിഎംജെ ഗ്ലോബൽ ഹെൽത്ത് ജേണലിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗർഭിണികൾക്ക് കൊവിഡ് വാക്സിനേഷൻ ഫലപ്രദമാണോ എന്ന് നിർണ്ണയിക്കാൻ ആഗോള പഠനങ്ങളിൽ നിന്നുള്ള തെളിവുകളും ഗവേഷകർ വിലയിരുത്തി.