മണിക്കൂറുകളോളം മടിയിൽ ലാപ്‌ടോപ്പ് വയ്ക്കുന്നത് പുരുഷന്മാരുടെ പ്രത്യുത്പാദന ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാം എന്ന് ആരോഗ്യ വിദഗ്ദ്ധ. ബാംഗ്ലൂരിലെ ഇൻഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റും ഗൈനക്കോളജിസ്റ്റുമായ ഡോ. പ്രിയങ്ക റെഡ്ഡി ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ഇക്കാര്യം പങ്കുവെച്ചത്. ലാപ്‌ടോപ്പ് മടിയിൽ വയ്ക്കുമ്പോൾ, അത് പുറപ്പെടുവിക്കുന്ന ചൂട് വൃഷണസഞ്ചിയിലെ താപനില വർദ്ധിപ്പിക്കും. ഇത് ‘സ്‌ക്രോട്ടൽ ഹൈപ്പർതേർമിയ’ എന്നറിയപ്പെടുന്ന ഒരു അവസ്ഥയിലേക്ക് നയിച്ചേക്കാം. ഇത് ബീജസങ്കലനത്തെ തടസ്സപ്പെടുത്തും, ബീജം ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയ കുറയാനും ഇടയാക്കുമെന്നും ഡോ. പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ലാപ്ടോപിന്റെ റേഡിയേഷനുമായി ദീർഘനേരം എക്സ്പോഷർ ചെയ്യുന്നത് ഓക്സിഡേറ്റീവ് സമ്മർദ്ദത്തിലേക്ക് നയിച്ചേക്കാം. ഇത് ബീജകോശങ്ങളെ നശിപ്പിക്കുകയും അവയുടെ പ്രവർത്തനക്ഷമതയെയും ചലനശേഷിയെയും ബാധിക്കുകയും ചെയ്യുമെന്നും ഡോക്ടർ വ്യക്തമാക്കി. ഇതിനാൽ തന്നെ പുരുഷന്മാർ ലാപ്ടോപ്പുകൾ ഒരു ഡെസ്ക്കില്‍ വച്ച് ഉപയോഗിക്കാന്‍ ശ്രദ്ധിക്കമെന്നും ഡോ. പ്രിയങ്ക നിര്‍ദ്ദേശിക്കുന്നു.