അവയവമാറ്റ ശസ്ത്രക്രിയ കാത്തു കഴിയുന്ന നിരവധി പേർക്ക് ആശ്വാസ വാർത്ത

അവയവമാറ്റ ശസ്ത്രക്രിയ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് കേന്ദ്രമാക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻറ് ടിഷ്യു ട്രാൻസ്പ്ലാൻറ് സ്ഥാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് സ്ഥാപിക്കുക. ഹൈറ്റ്സാണ് നിർവ്വഹണ ഏജൻസി. ഇവർ സമർപ്പിച്ച 558.68 കോടി രൂപയുടെ പദ്ധതി കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്നതിന് ഭരണാനുമതി നൽകി. അവയവമാറ്റ ശസ്ത്രക്രിയ കാത്തു കഴിയുന്ന നിരവധി പേർക്ക് ഭാവിയിൽ ഇത് വലിയ ആശ്വാസമാകുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.