തൃശ്ശൂരില്‍ വനിത ഹൗസ് സര്‍ജനെ അപമാനിച്ചെന്ന പരാതിയില്‍ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍

തൃശ്ശൂരില്‍ വനിത ഹൗസ് സര്‍ജനെ അപമാനിച്ചെന്ന പരാതിയില്‍ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍. തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സര്‍ജറി യൂണിറ്റ് ചീഫ് പോളി ടി.ജോസഫിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പഠന യാത്രക്കിടെ വനിത ഹൗസ് സര്‍ജനെ അപമാനിച്ചുവെന്നായിരുന്നു ആരോപണം. തുടര്‍ന്ന് പ്രിന്‍സിപ്പലിന് ഹൗസ് സര്‍ജന്‍ പരാതി നല്‍കി. മെഡിക്കല്‍ കോളേജ് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ ഡോക്ടര്‍ കുറ്റക്കാരനെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്. മുന്‍പ് രോഗിയുടെ വയറ്റില്‍ കത്രിക മറന്ന കേസിലും ആരോപണ വിധേയനായിരുന്നു ഈ ഡോക്ടര്‍.