എൻ‍‍ഡോമെട്രിയോസിസ് പോരാട്ടത്തേക്കുറിച്ച് പങ്കുവെച്ച് ബോളിവുഡ് താരം ഷമിത ഷെട്ടി

എൻ‍‍ഡോമെട്രിയോസിസ് പോരാട്ടത്തേക്കുറിച്ച് പങ്കുവെച്ച് ബോളിവുഡ് താരം ഷമിത ഷെട്ടി. എൻഡോമെട്രിയോസിസ് സ്ഥിരീകരിച്ചതിനേക്കുറിച്ചും അതിനുള്ള സർജറി ചെയ്തതിനേത്തുറിച്ചുമൊക്കെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ ആണ് നടി പങ്കുവെച്ചത്. ശരീരം നൽകുന്ന ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് രോ​ഗസ്ഥിരീകരണം വൈകിക്കരുതെന്നും ഷമിത പറയുന്നുണ്ട്. ഭൂരിഭാ​ഗം സ്ത്രീകൾക്കും എൻഡോമെട്രിയോസിസിനെക്കുറിച്ച് ധാരണയില്ല. വേദനയുടെ മൂലകാരണം എന്താണെന്ന് കണ്ടെത്തിയ ഡോക്ടർമാർക്ക് നന്ദി. നിലവിൽ സർജറി കഴിഞ്ഞുവെന്നും ഇനിയുള്ളത് വേദന രഹിതമായ ദിനങ്ങളായിരിക്കുമെന്നും ഷമിത പറയുന്നു. സ്ത്രീകളെല്ലാവരും എൻഡോമെട്രിയോസിസ് എന്താണെന്ന് ​ഗൂ​ഗിളിൽ പരിശോധിച്ച് മനസ്സിലാക്കണമെന്നും താരം പറയുന്നു. ചിലപ്പോൾ നിങ്ങൾക്ക് ഇതുണ്ടായേക്കാം, എന്നാൽ അത് തിരിച്ചറിയാതെ കിടക്കുകയാവാം. ശരീരത്തിൽ വേദനയുണ്ടാകുന്നതിന് ഒരു കാരണമുണ്ട്, അതിനാൽ ശരീരത്തെ ശ്രദ്ധിക്കണം എന്നും താരം നിർദേശിക്കുന്നു.