വീണ്ടും വില്ലനായി അരളിപ്പൂ

വീണ്ടും വില്ലനായി അരളിപ്പൂ. അരളിപ്പൂവ് കഴിച്ചെന്ന സംശയത്തെ തുടർന്ന് എറണാകുളത്ത് രണ്ട് വിദ്യാർഥികൾ ചികിത്സയിൽ. എറണാകുളത്തെ കടയിരുപ്പ് ഗവൺമെൻ്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളെയാണ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ഇന്നലെ രാവിലെ ക്ലാസിൽ വച്ച് തലവേദനയും ഛർദ്ദിയും ഉണ്ടായതോടെ ഇരുവരെയും കടയിരുപ്പ് സിഎച്ച്സിയിൽ എത്തിച്ച് പരിശോധിച്ചിരുന്നു.