ആലപ്പുഴയിൽ പക്ഷിപ്പനിക്ക് പിന്നാലെ മനുഷ്യരിൽ പന്നിപ്പനി പടരുന്നതായി റിപ്പോർട്ട്

ആലപ്പുഴയിൽ പക്ഷിപ്പനിക്ക് പിന്നാലെ മനുഷ്യരിൽ പന്നിപ്പനി പടരുന്നതായി റിപ്പോർട്ട്. ഒരാഴ്‌ച്ചയ്ക്കിടെ 14 പേർക്കാണ് ജില്ലയിൽ പന്നിപ്പനി സ്ഥിരീകരിച്ചത്. രണ്ടു രോഗത്തിന്റെയും ലക്ഷണങ്ങൾ മനുഷ്യരിൽ ഏറക്കുറെ സമാനമായതിനാൽ രോഗനിർണയം അത്ര എളുപ്പമല്ല. നിലവിൽ രോഗലക്ഷണങ്ങളുമായി എത്തുന്നവരുടെ ജീവിതസാഹചര്യവും ജോലിയുടെ പശ്ചാത്തലവും പക്ഷികളുമായും അവയുടെ വിസർജ്യവുമായുള്ള സമ്പർക്കവുമെല്ലാം നോക്കിയാണ് രോഗം നിർണയിക്കുന്നത്. സ്രവപരിശോധനയിലൂടെ മാത്രമേ ഏതു രോഗമെന്ന് കൃത്യമായി മനസ്സിലാകൂ. നിലവിൽ പക്ഷിപ്പനിബാധിത മേഖലയിൽ പനിയോ ജലദോഷമോ ഉള്ളവരെ ആരോഗ്യപ്രവർത്തകർ നിരീക്ഷിക്കുന്നുണ്ട്. ഇവർക്കു പ്രതിരോധമരുന്നു നൽകുന്നുമുണ്ട്.