തനിക്ക് സ്കിൻ ക്യാൻസർ സ്ഥിരീകരിച്ചെന്ന വെളിപ്പെടുത്തലുമായി നടനും ഗായകനും ​ഗാനരചയിതാവുമായ കെവിൻ ജൊനാസ്

തനിക്ക് സ്കിൻ ക്യാൻസർ സ്ഥിരീകരിച്ചെന്ന വെളിപ്പെടുത്തലുമായി നടനും ഗായകനും ​ഗാനരചയിതാവുമായ കെവിൻ ജൊനാസ്. സമൂഹമാധ്യമ കുറിപ്പിലൂടെയാണ് കെവിൻ ജൊനാസ് അസുഖ വിവരം വെളിപ്പെടുത്തിയത്. നെറ്റിയുടെ മുകൾഭാഗത്തുനിന്ന് വളർന്നു തുടങ്ങിയ ബേസൽ സെൽ കാർസിനോമയാണ് തന്നെ ബാധിച്ചതെന്നും ശസ്ത്രക്രിയയിലൂടെ അത് നീക്കം ചെയ്തുവെന്നും കെവിൻ പറഞ്ഞു. ശസ്ത്രക്രിയയ്ക്കു മുൻപും ശേഷവുമുള്ള ദൃശ്യങ്ങൾ കെവിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ശരീരത്തിൽ കാണുന്ന ഇത്തരം മറുകുകൾ അവഗണിക്കാതെ നിർബന്ധമായി പരിശോധിച്ചിരിക്കണമെന്നും താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പറഞ്ഞു.