കഴിക്കാനായി വാങ്ങിയ ചിപ്സ് പാക്കറ്റിൽ നിന്ന് ചത്ത തവളയെ കണ്ടെത്തി. ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം. ജസ്മീത് പട്ടേൽ എന്നയാൾ ചിപ്സ് മേടിച്ച അന്ന് തന്നെ പകുതിയോളം കഴിച്ചിരുന്നു. അടുത്ത ദിവസം രാവിലെ ജസ്മീതിൻ്റെ മകൾ കഴിക്കാനായി പാക്കറ്റ് തുറന്ന് നോക്കുമ്പോഴാണ് ചത്ത തവളയെ കാണുന്നത്. അന്വേഷണത്തിൻ്റെ ഭാഗമായി ചിപ്സ് പാക്കറ്റിൻ്റെ പ്രൊഡക്ഷൻ ബാച്ചിൻ്റെ സാമ്പിളുകൾ ശേഖരിക്കുമെന്ന് ജാംനഗർ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ഫുഡ് ബ്രാഞ്ച് ഉദ്യോഗസ്ഥർ പാക്കറ്റ് പരിശോധിക്കാൻ പട്ടേലിൻ്റെ വീട് സന്ദർശിച്ചു. ചത്ത തവളയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കടയിലുള്ള മറ്റ് ചിപ്സ് പാക്കറ്റുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായി അധിക്യതർ വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിൽ ഇത് ദ്രവിച്ച നിലയിലുള്ള തവളയാണെന്ന് കണ്ടെത്തിയാതായി ഭക്ഷ്യസുരക്ഷാ ഓഫീസർ വ്യക്തമാക്കി.