സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിക്കുന്നതിലൂടെ പ്രതിദിനം 1.6 ദശലക്ഷം ആളുകൾ രോഗബാധിതരാകുന്നുവെന്ന് ലോകാരോഗ്യ സംഘടന

സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിക്കുന്നതിലൂടെ പ്രതിദിനം 1.6 ദശലക്ഷം ആളുകൾ രോഗബാധിതരാകുന്നുവെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തു. ലോകമെമ്പാടുമുള്ള മാനുഷിക പ്രതിസന്ധികൾ ഭക്ഷ്യ അരക്ഷിതാവസ്ഥ വർദ്ധിപ്പിക്കുകയും ഭക്ഷ്യ സുരക്ഷയിൽ പോരായ്മകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. 5 വയസ്സിന് താഴെയുള്ള കുട്ടികൾ ആണ് ഭക്ഷ്യജന്യരോഗ ഭാരത്തിൻ്റെ 40% വഹിക്കുന്നത്. ദേശീയ ആരോഗ്യ സുരക്ഷാ പ്രവർത്തന പദ്ധതികളിൽ ഭക്ഷ്യസുരക്ഷയ്ക്ക് മുൻഗണന നൽകാനും സംയോജിത നിരീക്ഷണ സംവിധാനങ്ങൾ വികസിപ്പിക്കാനും യു എൻ ഉദ്യോഗസ്ഥർ സർക്കാരുകളോട് ആവശ്യപ്പെട്ടു. ആഫ്രിക്കയാണ് ഇത്തരം കേസുകൾ ഏറെയും നേരിടുന്നത്. മലിനമായ ഭക്ഷണം കാരണം പ്രതിവർഷം ഏകദേശം 150 ദശലക്ഷം പേർക്ക് രോഗങ്ങൾ ബാധിക്കുകയും 1,75,000 മരണങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. പിന്നാലെ തെക്കുകിഴക്കൻ ഏഷ്യൻ മേഖലയാണ് എന്നും who റിപ്പോർട്ടിൽ പറയുന്നു.