ഇൻറർനെറ്റിൽ രോഗങ്ങളും രോഗലക്ഷണങ്ങളും തിരയാറുണ്ടോ എങ്കിൽ നിങ്ങൾ ‘ഇഡിയറ്റ്’ ആകാം

ഓൺലൈനിൽ ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ചുള്ള സ്വയം ചികിത്സ ശരിയായ വൈദ്യ സഹായം നേടുന്നതിൽ നിന്നും ആളുകളെ തടയുന്ന Internet Derived Information Obstruction Treatment സിൻഡ്രോമിന് ഇടയാക്കുമെന്ന് പഠന റിപ്പോർട്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ പ്രസിദ്ധീകരണമായ ക്യൂറിയസ്ലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആരോഗ്യ വിവരങ്ങൾ ഓൺലൈനിൽ തിരയുന്നത് രോഗലക്ഷണങ്ങൾ വേഗത്തിൽ മനസ്സിലാക്കാൻ പ്രയോജനമാകുമെങ്കിലും സ്വയം ചികിത്സ അപകടകാരമാണെന്ന് പഠനം പറയുന്നു. ആരോഗ്യ സംരക്ഷണത്തിൽ ഇന്റർനെറ്റ് വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. പ്രശസ്തമായ പല മെഡിക്കൽ വെബ്സൈറ്റുകൾക്കും മനുഷ്യന് ഉപയോഗപ്പെടുത്താവുന്ന വിവരങ്ങൾ പങ്ക് വയ്ക്കാൻ ഇന്റർനെറ്റിലൂടെ സാധിക്കുന്നു. എന്നിരുന്നാലും ആരോഗ്യ രംഗത്തെ വിദഗ്ധരെ രോഗികൾ വിലമതിയ്ക്കാത്ത സാഹചര്യം ഇത് സൃഷ്ടിക്കുന്നുണ്ട്. വിശ്വസനീയമായ ഓൺലൈൻ മെഡിക്കൽ വിവരങ്ങൾ നമ്മൾ തിരിച്ചറിയുകയും മനസ്സിലാക്കുകയും വേണം എന്നും പഠനം നിർദ്ദേശിക്കുന്നു.