ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ​പ്പി​ഴ​വ്​ തു​ട​രു​ന്ന് എന്ന ആരോപണത്തിന് പിന്നാലെ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ​പ്പി​ഴ​വ്​ തു​ട​രു​ന്ന് എന്ന ആരോപണത്തിന് പിന്നാലെ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു. ഒ​രു​മാ​സ​ത്തി​നി​ടെ ര​ണ്ട് മ​ര​ണ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ​ത്​ ചി​കി​ത്സ​യി​ലെ പി​ഴ​വും അ​നാ​സ്ഥ​യു​മാ​ണെ​ന്ന​ ആ​രോ​പ​ണ​മു​യ​രു​ക​യാ​ണ്. ഓരോ വീഴ്ചയുണ്ടാകുമ്പോഴും ആഭ്യന്തര അന്വേഷണവും സർക്കാർതലത്തിലുള്ള അന്വേഷണവും നടക്കാറുണ്ട്. റിപ്പോർട്ടുകൾ ആരോഗ്യവകുപ്പിലോ ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർ ഓഫീസിലോ എത്തുന്നതല്ലാതെ ആർക്കുമെതിരേ നടപടിയുണ്ടാകാറില്ല. പു​റ​ക്കാ​ട് നാ​ലാം വാ​ർ​ഡ് തൈ​വേ​ലി​ക്ക​കം വീ​ട്ടി​ൽ അ​ൻ​സ​റി​ൻറെ ഭാ​ര്യ ഷി​ബി​ന, പു​ന്ന​പ്ര അ​ഞ്ചി​ൽ അ​ബ്ദു​ൽഖാ​ദ​റി​ൻറെ ഭാ​ര്യ ഉ​മൈ​ബ​ എന്നിവരാണ് അടുത്തിടെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ഇരുവരുടെയും മരങ്ങൾ ചികിത്സാപിഴവാണെന്നു ആരോപിച്ച് പ്രതിഷേദഹനങ്ങൾ ഉയർന്നിരുന്നു. സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് എ​ച്ച്. സ​ലാം എം.​എ​ൽ.​എ ആ​രോ​ഗ്യ മ​ന്ത്രി​ക്ക് ക​ത്ത്​ ന​ൽകി.