നഴ്സിംഗ് പഠനം കഴിഞ്ഞാൽ ഒരു വർഷത്തെ നിർബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി. നിർബന്ധിത പരീശീലനം വേണ്ടെന്ന കേരള സർക്കാർ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്തുള്ള സ്വകാര്യ ആശുപത്രികളുടെ ഹർജി സുപ്രീംകോടതി തള്ളി. നാല് വർഷത്തെ പഠനത്തിനിടയിൽ ആറ് മാസം പരിശീലനം ലഭിക്കുന്നുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 2011ലാണ് സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.