ദൈനദിന ജീവിതത്തിൽ നാം പതിവായി ഉപയോഗിക്കുന്ന ചില രാസവസ്തുക്കൾ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠന റിപ്പോർട്ട്

ദൈനദിന ജീവിതത്തിൽ നാം പതിവായി ഉപയോഗിക്കുന്ന ചില രാസവസ്തുക്കൾ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠന റിപ്പോർട്ട്. നാഷണൽ സെൻ്റർ ഫോർ ഡിസീസ് ഇൻഫോർമാറ്റിക്‌സ് ആൻഡ് റിസർച്ചാണ് പഠനത്തിന് പിന്നിൽ. ഹെയർ ഡൈകൾ, ഷാംപൂകൾ തുടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കളിലും ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിലും അടങ്ങിയിട്ടുള്ള കൽക്കരി ടാർ, ശ്വാസകോശം, മൂത്രസഞ്ചി, വൃക്ക, ദഹനനാളം എന്നിവയുമായി ബന്ധപ്പെട്ട ക്യാൻസറിന് കാരണമാകും. സോപ്പ്, ഷാംപൂ, ഷേവിംഗ് ഉൽപ്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയിൽ അടങ്ങിയിട്ടുള്ള പാരബെൻസ്, ഹോർമോണുകളെ തടസ്സപ്പെടുത്തുകയും പ്രത്യുൽപാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് പഠനം പറയുന്നു. ഓട്ടോമൊബൈൽ വസ്തുക്കൾ, തുണികൾ, അണുനാശിനികൾ തുടങ്ങിയവയിൽ ഉപയോഗിക്കുന്ന ശക്തമായതും നിറമില്ലാത്ത വാതകമാണ് ഫോർമാൽഡിഹൈഡ്. ഇവാ നാസോഫറിംഗൽ ക്യാൻസറി’നും ‘ലുക്കീമിയ’യ്ക്കും കാരണമാകുമെന്നും ‘International Agency for Research on Cancer’ വ്യക്തമാക്കുന്നു. വിനൈൽ ഫ്ലോറിംഗ്, ലൂബ്രിക്കറ്റിംഗ് ഓയിലുകൾ, സോപ്പുകൾ, ഷാംപൂകൾ, ഹെയർ സ്പ്രേകൾ മുതലായവയിൽ അടങ്ങിയിട്ടുള്ള ഫ്താലേറ്റുകൾ അലർജിക്ക് കാരണമാകുകയും ഹോർമോണുകളെ ബാധിക്കുകയും സ്തനാർബുദം പോലുള്ള ക്യാൻസറിലേക്ക് നയിക്കുകയും ചെയ്യുമെന്ന് ഗവേഷകർ കണ്ടെത്തി. വറുത്തതും ബേക്ക് ചെയ്തതുമായ ഭക്ഷണങ്ങളിലെ അക്രിലമൈഡ് എന്ന രാസവസ്തു കാൻസർ സാധ്യത ഇരട്ടി ആയി കൂട്ടുമെന്നും പഠനം പറയുന്നു.