സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ. കൊല്ലം പരവൂരിൽ എട്ട് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടി അപകടനില തരണംചെയ്തു. ഭക്ഷണത്തിൽ നിന്നാണ് രോഗബാധ ഉണ്ടായതെന്നാണ് വിലയിരുത്തൽ. നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് റിപ്പോർട്ട് ലഭിച്ചാലേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. പഴയ ഭക്ഷണം ചൂടാക്കി കഴിക്കുന്നവർ പ്രത്യേകം ശ്രദ്ധചെലുത്തണമെന്ന് ഓർമിപ്പിച്ചു കൊള്ളുന്നു.