കാസർഗോഡ് കോവിഡ് വ്യാപിക്കുന്നതായി വിചിത്ര അവകാശവാദവുമായി MVD. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാലത്തിൽ ഡ്രൈവിങ്ങ് ലൈസൻസ് ടെസ്റ്റുകൾ നിർത്തലാക്കുന്നുവെന്നാണ് അറിയിപ്പ്. ഈ മാസം 24 വരെ ഇനി ഡ്രൈവിങ്ങ് ടെസ്റ്റുകൾ ഒന്നും നടത്തുന്നതല്ലെന്നും അറിയിപ്പിൽ പറയുന്നു. ഡ്രൈവിങ്ങ് nടെസ്റ്റിൽ പരിഷ്‌കരണം വരുത്തി പുറത്തിറക്കിയ പുതിയ സർക്കുലർ പിൻവലിക്കണമെന്നാവശ്യപ്പെട്ട സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ഡ്രൈവിങ്ങ് സ്‌കൂൾ ജീവനക്കാരും ഉടമകളും പ്രതിഷേധം നടത്തുന്നതിനിടെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. കണ്ണൂർ, മലപ്പുറം, തൃശൂർ, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും പ്രതിഷേധം നടക്കുന്നത്. അനിശ്ചിത കാലത്തേക്ക് ഡ്രൈവിങ്ങ് ടെസ്റ്റുകൾ ബഹിഷ്‌കരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. പ്രതിഷേധം പരാമർശിക്കാതെ വിചിത്ര കാരണം ചൂണ്ടിക്കാട്ടിയാണ് മേയ് 24 വരെയുള്ള ടെസ്റ്റുകൾ എല്ലാം റദ്ദാക്കിയതായി കാസർഗോഡ് mvd അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് അറിയിപ്പ് അപേക്ഷകർക്ക് എസ്.എം.എസ്. മുഖേന നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കോവിഡ് 19 വ്യാപനത്തെ തുടർന്നാണ് ടെസ്റ്റുകൾ റദ്ദാക്കിയിരിക്കുന്നതെന്ന വാദം വളരെ വിചിത്രമാണെന്നാണ് വിലയിരുത്തലുകൾ. എന്നാല്‍, കൊവിഡ് 19 മൂലമെന്ന എസ് എം എസ് വന്നത് സാങ്കേതിക പിഴവ് ആണെന്നാണ് ആര്‍ടിഒയുടെ വിശദീകരണം.