മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ ജില്ലയിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക. ചാലിയാർ പഞ്ചായത്തിൽ 41കാരനാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഏപ്രിൽ 22നാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ചാലിയാർ പഞ്ചായത്തിൽ മഞ്ഞപിത്തം ബാധിച്ച് 2 പേര് കൂടി ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.