ബേപ്പൂർ സ്വദേശിയായ പതിമുന്നുകാരി മരിച്ചത് വെസ്റ്റ്‌നൈൽ പനി ബാധിച്ചെന്ന് സംശയം

ബേപ്പൂർ സ്വദേശിയായ പതിമുന്നുകാരി മരിച്ചത് വെസ്റ്റ്‌നൈൽ പനി ബാധിച്ചെന്ന് സംശയം. പനി ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മേയ് 13-ന് മരിച്ച കുട്ടിക്കാണ് വെസ്റ്റ്‌നൈൽ പനി സംശയിക്കുന്നത്. പുണെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാഫലം വന്നാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ നേരത്തേ വെസ്റ്റ്‌നൈൽ പനി റിപ്പോർട്ട് ചെയ്തിരുന്നു. തൃശ്ശൂരും പാലക്കാട്ടും ഒരാൾവീതം മരിക്കുകയും ചെയ്തു. നേരത്തേ അഞ്ചുകേസുകളാണ് കോഴിക്കോട് ജില്ലയിലുണ്ടായിരുന്നത്. ക്യൂലക്സ് കൊതുകുകളാണ് രോഗം പരത്തുന്നത്. രോഗമുള്ള മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.