നോൺസ്റ്റിക്ക് പാത്രങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്

നോൺസ്റ്റിക്ക് പാത്രങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. ഐസിഎംആർ ൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ അടുത്തിടെ പുറത്തിറക്കിയ ഇന്ത്യക്കാർക്കുള്ള ഭക്ഷണ മാർഗ്ഗനിർദ്ദേശങ്ങളിലാണ് ഈ മുന്നറിയിപ്പ് ഉള്ളത്. 170 ഡിഗ്രി സെൽഷ്യസിനു മുകളിൽ നോൺസ്റ്റിക്ക് പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ, പോറലുകൾ ഉള്ള നോൺസ്റ്റിക്ക് പാത്രങ്ങൾ, ഉയർന്ന അളവിൽ വിഷ പുകകളും ദോഷകരമായ രാസവസ്തുക്കളും മൈക്രോ പ്ലാസ്റ്റിക്കുകളും ഭക്ഷണത്തിലേക്ക് പുറപ്പെടുവിക്കുമെന്ന് ഐസിഎംആർ പറയുന്നു. അവ ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും പ്രത്യുൽപാദന പ്രശ്‌നങ്ങൾക്കും കാരണമാകും, കൂടാതെ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഇവയ്ക്ക് പകരം, മൺപാത്രങ്ങൾ ഉപയോഗിക്കാൻ റിപ്പോർട്ട് നിർദ്ദേശിക്കുന്നു. പാചകം ചെയ്യാൻ ഏറ്റവും സുരക്ഷിതമായ ഓപ്ഷനാണ് മൺപാത്രങ്ങൾ എന്നും icmrചൂണ്ടിക്കാട്ടുന്നു. ചട്ണി, സാമ്പാർ തുടങ്ങിയ അസിഡിറ്റി ഉള്ള ഭക്ഷണങ്ങൾ അലുമിനിയം, ഇരുമ്പ് എന്നിവയിൽ സൂക്ഷിക്കുന്നത് സുരക്ഷിതമല്ല എന്നും റിപ്പോർട്ടിൽ പറയുന്നു.