ദിവസവും ഒരു സ്‌പൂൺ ഒലീവ്‌ എണ്ണ കഴിക്കുന്നത്‌ മറവിരോഗം മൂലമുള്ള അകാല മരണസാധ്യത കുറയ്‌ക്കുമെന്ന്‌ പഠനം

ദിവസവും ഒരു സ്‌പൂൺ ഒലീവ്‌ എണ്ണ കഴിക്കുന്നത്‌ മറവിരോഗം മൂലമുള്ള അകാല മരണസാധ്യത കുറയ്‌ക്കുമെന്ന്‌ പഠനം. ഹാർവാഡിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. 28 വർഷത്തിലധികം നടത്തിയ ഗവേഷണത്തിലാണ്‌ ഈ കണ്ടെത്തൽ. ദിവസവും അര ടെബിൾസ്‌പൂണോ അതിൽ കൂടുതലോ എണ്ണ കഴിച്ചവരുടെ മറവി രോഗവുമായി ബന്ധപ്പെട്ട മരണസാധ്യത 28 ശതമാനം കുറവാണെന്ന്‌ ഗവേഷകർ കണ്ടെത്തി. മുതിർന്ന പൗരന്മാരിൽ മൂന്നിലൊന്നും അൾസ്‌ഹൈമേഴ്‌സോ മറ്റ്‌ മറവിരോഗങ്ങളോ മൂലമാണ്‌ മരണപ്പെടുന്നതെന്ന്‌ ഗവേഷകർ പറയുന്നു. പ്രകൃതിദത്ത ഉത്‌പന്നമായ ഒലീവ്‌ എണ്ണ തിരഞ്ഞെടുക്കുന്നത്‌ സുരക്ഷിതമാണെന്നും ഇത്‌ മരണകാരണമാകുന്ന മറവിരോഗത്തിന്റെ അപകടസാധ്യത കുറയ്‌ക്കുമെന്നും പഠനറിപ്പോർട്ട്‌ ചൂണ്ടിക്കാട്ടി. ജാമാ നെറ്റ്‌ വർക്ക്‌ ഓപ്പൺ ജേണലിലാണ്‌ ഗവേഷണ റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്.