ഇന്ത്യയിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന 527 ഭക്ഷ്യ ഉൽപന്നങ്ങളിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. യൂറോപ്യൻ യൂണിയൻറെ ഭക്ഷ്യസുരക്ഷാ വിഭാഗമാണ് കണ്ടെത്തലിനു പിന്നിൽ. അനുവദനീയമായ അളവിലും കൂടുതൽ രാസവസ്തുവായ ‘എഥിലീൻ ഓക്‌സൈഡി’ൻറെ അംശം ആണ് പ്രശസ്ത ഇന്ത്യൻ സുഗന്ധവ്യഞ്ജന ബ്രാൻഡുകളുടെ ചില ഉൽപ്പന്നങ്ങളിൽ കണ്ടെത്തിയത്. ഹോങ്കോങ്ങിലും സിംഗപ്പൂരിലും ഈ ഉൽപ്പന്നങ്ങൾ നിരോധിക്കുകയും ചെയ്തു എന്നും റിപ്പോർട്ടിൽ പറയുന്നു. കയറ്റുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും അവ ഉപഭോക്താക്കൾക്ക് ഉണ്ടാക്കുന്ന ആരോഗ്യപരമായ അപകടസാധ്യതകളെക്കുറിച്ചും ഈ കണ്ടെത്തൽ കാര്യമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. എഥിലീൻ ഓക്സൈഡ് സാധാരണയായി കീടനാശിനിയായും അണുവിമുക്തമാക്കുന്ന ഏജൻറായി ഉപയോഗിക്കുന്ന നിറമില്ലാത്ത വാതകമാണ്.