ആലപ്പുഴ ജില്ലയിൽ മൂന്നിടത്തു കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. മാവേലിക്കര തഴക്കര, എടത്വ , ചമ്പക്കുളം എന്നിവിടങ്ങളിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. തഴക്കരയിലും എടത്വയിലും ഒരാഴ്ചയോളമായി താറാവുകൾ ചത്തു വീഴുന്നുണ്ട്. ചമ്പക്കുളത്തു കോഴികളിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആലപ്പുഴ ജില്ലയിൽ ഈ വർഷം ആറിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. തിരുവല്ല നിരണം കിഴക്കുംഭാഗത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതിനുപിന്നാലെ പത്തനംതിട്ട കലക്ടർ അടിയന്തര യോഗം വിളിച്ചു ചേർത്തിരുന്നു. കഴിഞ്ഞ ദിവസം നിരണം താറാവു വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. അതെ സമയം സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്‌നാട് അതിർത്തികളിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.