ആസ്ട്രസെനേക്കയുടെ കോവിഡ് പ്രതിരോധ വാക്സിനായ കൊവിഷീൽഡിൻറെ ഉൽപാദനം 2021ൽ തന്നെ നിർത്തിയതാണെന്ന് ഇന്ത്യയിലെ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട്. പാർശ്വഫലങ്ങളെ കുറിച്ച് വാക്സിൻ പാക്കേജിൽ തന്നെ പറയുന്നുണ്ടെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വ്യക്തമമാക്കി. ആസ്ട്രസെനേക്ക തങ്ങളുടെ വാക്സിൻ വിപണിയിൽ നിന്ന് പിൻവലിച്ച പശ്ചാത്തലത്തിലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിൻറെ വിശദീകരണം. യൂറോപ്യൻ രാജ്യങ്ങളിലുൾപ്പെടെ വാക്സെവെറിയ എന്ന പേരിൽ വിപണിയിലുണ്ടായിരുന്ന ആസ്ട്രസെനിക്കയുടെ കോവിഡ് വാക്സിനാണ് കൊവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ നൽകി വന്നിരുന്നത്.