സിറിയൻ പ്രഥമ വനിത അസ്മാ അൽ ആസാദിന് ലുക്കീമിയ സ്ഥിരീകരിച്ചു

സിറിയൻ പ്രഥമ വനിത അസ്മാ അൽ ആസാദിന് ലുക്കീമിയ സ്ഥിരീകരിച്ചു. പ്രസിഡന്റ് ബാഷർ അൽ ആസാ​ദിന്റെ ഓഫീസ് ആണ് ചൊവ്വാഴ്ച ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. സ്തനാർബുദ അതിജീവിത കൂടിയായ അസ്മയ്ക്ക് ​അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ആണ് സ്ഥിരീകരിച്ചിരിക്കുന്നത്. വിവിധ ലക്ഷണങ്ങൾ കണ്ടതിനേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നാൽപത്തിയെട്ടുകാരിയായ അസ്മയ്ക്ക് അക്യൂട്ട് ലുക്കീമിയ ആണെന്ന് സ്ഥിരീകരിച്ചതെന്നും പത്രക്കുറിപ്പിൽ പറയുന്നു.