യാദൃശ്ചികമായി എടുത്ത സെൽഫിയിലൂടെ തലച്ചോറിനുള്ളിലെ മുഴ കണ്ടെത്തി അമേരിക്കയിലെ മുപ്പത്തിമൂന്ന്‌ കാരി മേഗൻ ട്രൗട്‌ വൈൻ

യാദൃശ്ചികമായി എടുത്ത സെൽഫിയിലൂടെ തലച്ചോറിനുള്ളിലെ മുഴ കണ്ടെത്തി അമേരിക്കയിലെ മുപ്പത്തിമൂന്ന്‌ കാരി മേഗൻ ട്രൗട്‌ വൈൻ. ന്യൂയോർക്കിലെത്തിയ മേഗൻ റോക്ക്‌ഫെല്ലർ സെന്റർ സിക്‌സ്‌ത്‌ അവന്യൂവിലെ വെളളചാട്ടത്തിനു മുന്നിൽ നിന്ന് എടുത്ത ഫോട്ടോ സൂം ചെയ്‌ത്‌ നോക്കിയപ്പോൾ ആണ് കണ്ണുകളിലൊന്ന്‌ കീഴേക്ക്‌ തൂങ്ങിയിരിക്കുന്നത്‌ കാണുന്നത്. പിന്നീട് ന്യൂറോളജിസ്‌റ്റിന്റെ അടുക്കലെത്തി തന്റെ സംശയം അവതരിപ്പിച്ചു. തുടർന്ന്‌ നടത്തിയ എംആർഐ സ്‌കാനിലാണ്‌ മെനിഞ്ചിയോമ എന്ന ഒരു തരം മുഴ തലച്ചോറിൽ ഡോക്ടർ കണ്ടെത്തിയത്‌. പിന്നീട് മോഫിറ്റ്‌ കാൻസർ സെന്ററിലെത്തി ശസ്‌ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യുകയും റേഡിയേഷൻ തെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകളും ചെയ്തു. ശരീരത്തെ സംബന്ധിച്ച്‌ ഉണ്ടാക്കുന്ന ചെറിയ സംശയങ്ങൾ പോലും വലിയ രോഗങ്ങളുടെ കണ്ടെത്തലുകളിലേക്ക്‌ നയിക്കാമെന്ന്‌ കാട്ടിത്തരികയാണ്‌ മേഗന്റെ ജീവിതം.