ചികിത്സയില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരം

ചികിത്സയില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരം. ശ്വാസതടസ്സം കൂടിയതിനെ തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി വെന്റിലേറ്റര്‍ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ് മഅ്ദനി. അടിയന്തരമായി ആന്‍ജിയോഗ്രാം ചെയ്യണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. തലച്ചോറിലേക്കുള്ള രക്തയോട്ടം ഭാഗികമായി തടസ്സപ്പെട്ട സാഹചര്യത്തില്‍ ആന്‍ജിയോഗ്രാം പ്രയാസമാണ് . ആരോഗ്യനില അല്പമെങ്കിലും ഭേദപ്പെട്ട ശേഷം ശസ്ത്രക്രിയയിലേക്ക് കടക്കാനാണ് മെഡിക്കല്‍ സംഘത്തിന്റെ തീരുമാനം. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.