സർജറി കഴിഞ്ഞു 2 ആഴ്ച്ച പിന്നിട്ടിട്ടും ശബ്ദം തിരിച്ചു കിട്ടിയില്ലെന്നു താര കല്യാൺ. ശബ്ദം പോയതിനു പിന്നാലെ, സർജറിയുടെ അനുഭവവും ഡോക്ടറുടെ വിശദീകരണവും ഉൾപ്പെടുത്തി വീഡിയോയിലാണ് താര ഇക്കാര്യം പങ്കുവെച്ചത്. സർജറി ചെയ്യേണ്ടി വന്നതിനെക്കുറിച്ചും അതിന് ശേഷമുള്ള പരിശോധനകളെക്കുറിച്ചുമെല്ലാമുള്ള കാര്യങ്ങളും താരം വിഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്. സർജറി കഴിഞ്ഞു രണ്ടാഴ്ച ആയി, ശബ്ദം തീരെ ഇല്ലെന്നുതന്നെ പറയാം. വീഡിയോ എടുക്കുന്നത് എ ഐ വഴിയാണ്. എത്രയും വേഗം ശബ്ദം തിരികെ കിട്ടി സ്വന്തം ശബ്ദത്തിൽ വീഡിയോ എടുക്കണമെന്ന് ആഗ്രഹം ഉണ്ടെന്നും താര കല്യാൺ പറയുന്നു. പിന്നീട് സംസാരിച്ചത് താരയുടെ ഡോക്ടർ ആണ്. ഉറപ്പായും ശബ്ദം തിരികെ വരും. എല്ലാ രോഗികളിലും അത് തിരികെ കിട്ടാൻ സമയത്തിൽ വ്യത്യാസം വരും. Spasmodic Dysphonia എന്ന പേര് ഭീകരം ആണെങ്കിലും രോഗം അത്ര ഭീകരം അല്ല. രണ്ടാഴ്ച കൊണ്ട് ശബ്ദം തിരികെ വരണം എന്നാണ്. ഉറപ്പായും താരക്ക് ശബ്ദം വരും എന്നും ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു.