ഷോപഹോളിക് എന്ന ബുക് സീരീസിലൂടെ പ്രശസ്തയായ എഴുത്തുകാരി സോഫി കിൻസെല്ലയ്ക്ക് അർബുദം സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അപകടകാരിയായ മസ്തിഷ്കാർബുദം ബാധിച്ച വിവരം സോഫി പങ്കുവെച്ചത്. 2022-ന്റെ അവസാനമാണ് തനിക്ക് ഗ്ലിയോബ്ലാസ്റ്റോമ എന്ന തീവ്രവ്യാപനശേഷിയുള്ള മസ്തിഷ്കാർബുദം ബാധിക്കുന്നത്. ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിലാണ് താനെന്നും സർജറിക്കു ശേഷമുള്ള റോഡിയോതെറാപ്പി, കീമോതെറാപ്പി എന്നിവയിലൂടെ കടന്നുപോവുകയാണെന്നും സോഫി പറഞ്ഞു. നിലവിൽ വലിയ കുഴപ്പമില്ലാതെ സുഖം പ്രാപിച്ചുവരുന്നുണ്ടെങ്കിലും ഓർമ്മക്കുറവുണ്ടെന്നും ക്ഷീണിതയാണെന്നും സോഫി പറഞ്ഞു. അറുപതിലേറെ രാജ്യങ്ങളിലായി നാൽപതിൽപരം ഭാഷകളിൽ സോഫിയുടെ പുസ്തകങ്ങൾ 45 ദശലക്ഷത്തോളം കോപ്പികൾ വിറ്റഴിച്ചിട്ടുണ്ട്.