വൈകുന്നേരങ്ങളിൽ വ്യായാമം ചെയ്യുന്നതാണ് ഏറ്റവും ഉത്തമം എന്ന് ഗവേഷണ റിപ്പോർട്ട്

വൈകുന്നേരങ്ങളിൽ വ്യായാമം ചെയ്യുന്നതാണ് ഏറ്റവും ഉത്തമം എന്ന് ഗവേഷണ റിപ്പോർട്ട്. ഓസ്ട്രേലിയയിൽ നിന്നുള്ള ഗവേഷകരാണ് ഇതേക്കുറിച്ച് പഠനം നടത്തിയിരിക്കുന്നത്. സിഡ്നി സർവകലാശാലയിലെ ​ഗവേഷകർ നടത്തിയ പഠനം ഡയബറ്റിസ് കെയർ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ചു. എട്ടുവർഷത്തോളം മുപ്പതിനായിരം പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. വൈകുന്നേരം ആറുമണി മുതൽ രാത്രിവരെയുള്ള സമയങ്ങളിൽ വ്യായാമം ചെയ്യുന്നവരിൽ അകാലമരണത്തിനും ഹൃദ്രാേ​ഗങ്ങൾക്കുമുള്ള സാധ്യത കുറവാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. പേശികൾ നല്ല ഊർജസ്വലതയോടെയും ഉണർവോടെയും നിൽക്കുന്നത് വൈകുന്നേരങ്ങളിലാണ്‌. ഈ സമയത്ത് വ്യായാമം ചെയ്യുക വഴി വ്യായാമത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുമെന്നും പഠനം പറയുന്നു.