കേരളത്തിനു പിന്നാലെ ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലും മുണ്ടിനീര് വ്യാപിക്കുന്നതായി റിപ്പോർട്ട്. മഹാരാഷ്ട, രാജസ്ഥാൻ, ആന്ധ്ര പ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും വൻതോതിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇപ്പോൾ ഏറ്റവും കൂടുതൽ കേസുകൾ ഡൽഹി–എൻസിആർ മേഖലയിലാണ്. ഈവർഷം ഇതുവരെ 15,637 പേർക്ക് രോഗബാധയുണ്ടായെന്ന് സർക്കാർ വ്യക്തമാക്കുന്നു. രോഗവ്യാപനം തടയാൻ കർശന നടപടിയെടുക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പുകൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. ഉമിനീർ ഗ്രന്ഥികളിലുണ്ടാകുന്ന വൈറസ് ബാധയാണ് മുണ്ടിനീര്. കുട്ടികളെയും കൗമാരക്കാരെയുമാണ് ഇത് കൂടുതൽ ബാധിക്കുന്നത്.