ആരോഗ്യ മേഖലയിലെ ഇന്ത്യയിലെ ആദ്യ തേർഡ് ജനറേഷൻ റോബോട്ട് കൊച്ചി ലൂർദ് ആശുപത്രയിൽ പ്രവർത്തനസജ്ജം

ആരോഗ്യ മേഖലയിലെ ഇന്ത്യയിലെ ആദ്യ തേർഡ് ജനറേഷൻ റോബോട്ട് കൊച്ചി ലൂർദ് ആശുപത്രയിൽ പ്രവർത്തനസജ്ജം. ഓർത്തോപീഡിക് ആൻ്റ് ജോയിൻ്റ് റീപ്ലേസ്‌മെൻ്റ് സർജറികൾക്കായി പ്രത്യേകം ഉണ്ടാക്കിയ റോബോട്ട് രണ്ട് കോടിയോളം രൂപ ചിലവഴിച്ചാണ് നിർമിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, അഡ്വാൻസ്ഡ് ഇമേജിംഗ്, അഡാപ്റ്റീവ് ലേണിംഗ് എന്നിവ ഒരുമിപ്പിച്ചാണ് റോബോട്ടിക് സിസ്റ്റം പ്രവർത്തിക്കുന്നത്. സെൻസറുകളും ആക്യുവേറ്ററുകളും കൊണ്ട് നിർമിച്ചിരിക്കുന്ന റോബോട്ട് കൃത്യതയോടെ ശസ്ത്രക്രിയാ നടപടിക്രമങ്ങൾ ഫലപ്രദമാക്കും. ബോൺമാരോ തുറക്കാതെ ശസ്ത്രക്രിയ ചെയ്യുന്നതിനാൽ അപകടസാധ്യതകൾ കുറവായിരിക്കും എന്നതും വേ​ഗത്തിൽ രോഗം മാറാൻ സഹായിക്കുമെന്നതും ഇതിന്റെ നേട്ടമാണ്. വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ റോബോട്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു. കൃത്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്ന സാങ്കേതികവിദ്യ ശസ്ത്രക്രിയാ നടപടിക്രമങ്ങളിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് ലൂർദ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടൻ്റും ഓർത്തോപീഡിക് വിഭാഗം മേധാവിയുമായ ഡോ. ജോൺ ടി ജോൺ വ്യക്തമാക്കി.