സംസ്ഥാനത്ത് കോവിഡ് വീണ്ടും വ്യാപിക്കുന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സംഘടനയുടെ ആഭിമുഖ്യത്തിൽ സർക്കാർ,സ്വകാര്യ മേഖലയിലെ ഡോക്ടർമാർ നടത്തിയ യോഗത്തിലാണ് ഇതിനെ കുറിച്ച് സംസാരിച്ചത്. കോവിഡിനിടയിലെ ഇടവേള ഇത്രയും ചുരുങ്ങിയത് ഇതാദ്യമായാണെന്നും യോഗം സൂചിപ്പിച്ചു. ഏപ്രിൽ രണ്ടാം ആഴ്ച നടത്തിയ പരിശോധനയിൽ ഏഴു ശതമാനം ടെസ്റ്റുകൾ പോസിറ്റിവായിട്ടുണ്ട്. എന്നാൽ, ഗുരുതരാവസ്ഥ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. ബംഗളൂരുവിൽ ഈ മാസത്തെ വേസ്റ്റ് വാട്ടർ പരിശോധനയിൽ VIRUS സജീവമാണെന്ന് റിപ്പോർട്ടുണ്ട്. ഇതിനർഥം രാജ്യത്ത് കോവിഡ് വീണ്ടും വന്നുതുടങ്ങി എന്നാണ്. കോവിഡ് കഴിഞ്ഞുള്ള പ്രശ്നങ്ങൾ വരാതിരിക്കാൻ രോഗം ഒഴിവാക്കുന്നതാണ് നല്ലതെന്ന് യോഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്