ചൂട് കനക്കുന്നു,12 ജില്ലകളിൽ യെലോ അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കുന്നു. 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതെ സമയം ഏപ്രിൽ 11 മുതൽ 14 വരെ സംസ്ഥാനത്തെ 14 ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.