സർക്കാർ ആശുപത്രികളിലേയ്ക്കുള്ള ഹൃദയശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം നിർത്തി കമ്പനികൾ. 135 കോടി രൂപയാണ് ഹൃദയശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണ കമ്പനികൾക്ക് സർക്കാരിൽ നിന്ന് ലഭിക്കാനുള്ളത്. ഏപ്രിൽ 1 മുതൽ വിതരണം നിർത്തുമെന്ന് ഒരു മാസം മുമ്പ് കമ്പനികൾ നോട്ടീസ് നല്കിയിരുന്നു. തിരുവന്തപുരം മെഡിക്കൽ കോളജ് 49 കോടിയും കോഴിക്കോട് മെഡിക്കൽ കോളജ് 23 കോടിയും കോട്ടയം മെഡിക്കൽ കോളജ് 17 കോടിയും നൽകാനുണ്ട് എന്നാണ് കമ്പനികളുടെ വാദം. അടിയന്തരമായി ആരോഗ്യ വകുപ്പ് ഇടപെട്ടില്ലെങ്കിൽ മെഡിക്കൽ കോളജുകൾ ഉൾപ്പെടെ 19 സർക്കാർ ആശുപത്രികളിലെ ഹൃദയ ശസ്ത്രക്രിയകൽ പ്രതിസന്ധിയിലാകും.